environmental News

പോരേടം വിവേകാനന്ദ സ്‌കൂള് സീഡ് യൂണിറ്റ് വിത്തും വളവും നല്‍കി



 പോരേടം വിവേകാന്ദ സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ വിത്തും വളവും 
വിതരണോദ്ഘാടനം ചടയമംഗലം കൃഷി ഓഫീസര് എസ്.സുരേഷ് നിര്വഹിക്കുന്നു 
ചടയമംഗലം: പോരേടം വിവേകാനന്ദ ഹയര് സെക്കന്‍ഡറി സ്‌കൂളിലെ എച്ച്.എസ്. വിഭാഗം മാതൃഭൂമി സീഡ് യൂണിറ്റ് വിദ്യാര്ഥികള്ക്ക് പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു. 
ചടയമംഗലം കൃഷി ഓഫീസര് എസ്.സുരേഷ് വിതരണോദ്ഘാടനം നിര്വഹിച്ചു. പ്രിന്‌സിപ്പല് പി.പ്രകാശ് കുമാര്, പ്രഥമാധ്യാപിക എം.ഗീത, അധ്യാപകരായ അന്‌സാരി, രമ, ശ്രീലേഖ, സാബു ജി., ഗിരിജകുമാരി എന്നിവര് സംസാരിച്ചു. സീഡ് കോഓര്ഡിനേറ്റര് എം.ശ്രീകുമാര് പദ്ധതി വിശദീകരിച്ചു. 


November 28
12:53 2015

Write a Comment