SEED News

എന്റെ ഹരിത വിദ്യാലയം എന്റെ ഹരിത വീട് പദ്ധതി

സിഎംസ് കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ "എന്റെ ഹരിത വിദ്യാലയം എന്റെ ഹരിത വീട് പദ്ധതി ഉദ്ഘാടനം"..... ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ജൈവവൈവിദ്ധ്യസംരക്ഷണം  ഉറപ്പാക്കി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.. കോട്ടയം ഫോറെസ്റ്റ് ഡിവിഷൻ ഓഫീസർ ഡോ. ജി പ്രസാദ് സ്‌കൂൾ വിദ്യാർത്ഥി അർജുൻ ടി. എസ് നു പച്ചക്കറി വിത്തുകൾ നൽകികൊണ്ട് ഹരിത വീട് പദ്ധതിക്ക് തുടക്കം കുറിച്ചു.. മികച്ച ഹരിത വിദ്യാലയപുരസ്ക്കാരം സീഡിൽ നിന്നും നേടിയ സ്കൂളിലെ കുട്ടികളുടെ വീടുകളും ഹരിതം ആക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.. കുട്ടികളുടെ വീടുകളിൽ പച്ചക്കറി വിത്തുകൾ എത്തിച്ചു. സ്കൂളിൽ തണൽ മരങ്ങൾ നട്ടു. സ്കൂളിലെ കൃഷിത്തോട്ടത്തിലേക്കു വിത്ത്‌ ഇറക്കി. ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലോക്കൽ മാനേജർ വിജു വർക്കി ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റസ് പോലീസ് നോഡൽ ഓഫീസർ ഉല്ലാസ് പി സ്റ്റീഫൻ, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ കോയിക്കൽ, പ്രിൻസിപ്പൽ മോൻസൺ ജി മാത്യൂസ്, പി ടി എ പ്രസിഡന്റ്‌ സക്കീർ ചങ്ങമ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരും അനധ്യാപകരും പങ്കെടുത്ത ചടങ്ങിന് ടീച്ചർ കോർഡിനേറ്റർ ആഷ്‌ലി വി തോമസ് നന്ദി പറഞ്ഞു.

June 10
12:53 2020

Write a Comment

Related News