SEED News

‘ഓർമ മരം’ ചലഞ്ചുമായി വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബ്

ചാരുംമൂട്: ലോക്ഡൗൺ ഓർമ മരം ചലഞ്ചുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മരംനട്ട്  തളിര്, സീഡ് ക്ളബ്ബിന്റെ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വാട്‌സ്ആപ്പ് ഗ്രൂപ്പിലും അയയ്ക്കാം.
രണ്ടുമാസം കൂടുമ്പോൾ മരത്തിന്റെ വളർച്ച മനസ്സിലാക്കുന്നതിനായി ഫോട്ടോ സോഷ്യൽ മീഡിയ പേജിലേക്ക് അയയ്ക്കണം. കോവിഡ് കാലത്തിന്റെ ഓർമ നിലനിർത്താനും പരിസ്ഥിതി സംരക്ഷണത്തിനുമായാണിത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്  മരംനട്ട് ഓർമമരം ചലഞ്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത്, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവരും ചലഞ്ചിന്റെ ഭാഗമായി മരംനട്ടു. വാട്‌സ്ആപ്പ് നമ്പർ: 7012870499.

June 10
12:53 2020

Write a Comment

Related News