SEED News

ലോക്ഡൗൺ ക്രിയാത്മകമാക്കി സീഡ് ക്ലബ്ബ് അംഗങ്ങൾ

ചാരുംമൂട്: ലോക്ഡൗൺ ദിവസങ്ങൾ ക്രിയാത്മകമാക്കി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ആദിത്യനും ബ്ലസിയും പഞ്ചമിയുമാണ് ലോക്ഡൗൺ പ്രയോജനപ്പെടുത്തുന്നത്.ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ ജൈവകൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രോബാഗുകളിൽ മണ്ണുനിറച്ച് വീടിന്റെ ടെറസിലാണ് കൃഷി. പയറും ചീരയും കുക്കുംബറും പച്ചമുളകുമാണ് കൃഷി. കരിമുളയ്ക്കൽ ദേവീകൃപയിൽ സുഭാഷിന്റെയും രേണുകയുടെയും മകനാണ്.കോഴിവളർത്തലും ജൈവപച്ചക്കറിക്കൃഷിയുമായി ലോക്ഡൗൺ സമയം ഒട്ടും പാഴാക്കുന്നില്ല എട്ടാം ക്ലാസ് വിദ്യാർഥിനി ബ്ലസി ഡേവിഡ്. വിവിധയിനം പക്ഷികളെയും വളർത്തുന്നു. വെട്ടിക്കോട് കൃപാലയത്തിൽ ഡേവിഡ് എബ്രഹാമിന്റെയും ബീനയുടെയും മകളാണ്.പാഴ്‌വസ്തുക്കളെ മനോഹരമായ കരകൗശലവസ്തുക്കൾ ആക്കുകയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി പഞ്ചമി. ബോട്ടിൽ ആർട്ടും ചിത്രരചനയുമുണ്ട്. കൂടാതെ, അമ്മയെ മാസ്ക് നിർമാണത്തിൽ സഹായിക്കുന്നു. നൂറനാട് കാവിന്റെ തെക്കതിൽ മഞ്ജുവിന്റെ മകളാണ് പഞ്ചമി.

June 10
12:53 2020

Write a Comment

Related News