environmental News

ആവേശം നിറച്ച് കുട്ടിക്കര്ഷകരുടെ കരനെല് കൊയ്ത്ത്



കടലാവിള കാര്മല് റെസിഡന്ഷ്യല് സീനിയര് സെക്കന്ഡറി സ്‌കൂളില് നടന്ന കൊയ്ത്തുത്സവം 
പി.ടി.എ.പ്രസിഡന്റ് സി.അനില്കുമാര് ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കര: കൊയ്ത്തുപാട്ടിന്റെ താളത്തിനൊപ്പം കുട്ടികള് ആവേശത്തോടെ നെല്ല് കൊയ്തപ്പോള് കടലാവിള കാര്മല് റെസിഡന്ഷ്യല് സീനിയര് സെക്കന്ഡറി സ്‌കൂളില് നടന്ന കൊയ്ത്തുത്സവം വേറിട്ട അനുഭവമായി. സ്‌കൂള് വളപ്പിലെ കരനെല്ക്കൃഷി നൂറുമേനി വിളവും സമ്മാനിച്ചു. 
കര്ഷകരുടെ വേഷമണിഞ്ഞാണ് കുട്ടികള് കൊയ്ത്തിനെത്തിയത്. കൊയ്‌തെടുത്ത കറ്റകള് കുട്ടികള്തന്നെ മെതിക്കുകയും ചെയ്തു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില് കരനെല്ക്കൃഷി നടത്തിയത്. പി.ടി.എ.പ്രസിഡന്റ് സി.അനില്കുമാര് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. 
പ്രിന്‌സിപ്പല് സ്മിത സുബാഷ് അധ്യക്ഷയായി. സീഡ് കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ കോഓര്ഡിനേറ്റര് വി.സന്ദീപ്, പ്രഥമാധ്യാപിക എം.എല്.ജയശ്രീ, അധ്യാപക കോഓര്ഡിനേറ്റര്മാരായ യമുന, കുമാര് ആന്റണി എന്നിവര് സംസാരിച്ചു.
 അധ്യാപകരായ പ്രീത, ജോസഫ്, വന്ദന വാസുദേവ്, ശ്രീജ കെ.സി. തുടങ്ങിയവര് നേതൃത്വം നല്കി.


November 28
12:53 2015

Write a Comment