SEED News

‘എന്റെ നന്മമരം’ ചലഞ്ചുമായി തലവടി എ.ഡി.യു.പി. സ്‌കൂൾ

തലവടി: പരിസ്ഥിതി ദിനത്തിൽ ‘എന്റെ നന്മമരം’ ചലഞ്ചുമായി തലവടി എ.ഡി.യു.പി. സ്‌കൂളിലെ അധ്യാപകർ. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം ആഘോഷിച്ചത്. സാമൂഹിക അകലം പാലിച്ച് അധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി അവർക്കൊപ്പമാണ് വ്യക്ഷത്തൈകൾ നട്ടത്. ചലഞ്ചിന്റെ ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദിയയുടെ വീട്ടിലെത്തി തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ നിർവഹിച്ചു.  പരിസ്ഥിതി സ്‌നേഹിയായ മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. സ്‌കൂൾ മാനേജർ രമേശ് നാലാങ്കൽ, വാർഡ് മെമ്പർ അജിത്ത്കുമാർ പിഷാരത്ത്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ ആർ. നായർ എന്നിവർ പരിസ്ഥിതിദിനസന്ദേശം നൽകി. സ്‌കൂളിലെ മാതൃഭൂമി സീഡ് കോ ഓർഡിനേറ്ററും അധ്യാപകനുമായ എസ്.ആർ. ശരൺ, അധ്യാപകരായ രേഖ, ഗീത, വിജയലേഖ, ഗീതു, കൃഷ്ണകുമാർ, അഖിൽ, ശ്രീജ എന്നിവർ പങ്കെടുത്തു.

June 10
12:53 2020

Write a Comment

Related News