SEED News

ടൊവിനോയുമായി സംവദിക്കാൻ ജില്ലയിൽനിന്ന് അഞ്ചുപേർ

ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി സീഡ് ഒരുക്കുന്ന വീഡിയോ സംവാദത്തിൽ ജില്ലയിൽ നിന്നുള്ള അഞ്ച് വിദ്യാർഥികൾ ചലച്ചിത്രതാരം ടൊവിനോ തോമസുമായി സംവദിക്കും. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ് കുമാർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ് എന്നിവർ ചേർന്നാണ് സംവാദത്തിനായി വിദ്യാർഥികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.  സൗരവ് എസ്. ലാൽ പണിക്കർ (ചെട്ടികുളങ്ങര), അഭിറാം വിനോദ് (തൈക്കാട്ടുശ്ശേരി), ഷിനാസ് കബീർ (മുഹമ്മ), രാകിഷൻ ജെ.രാജേഷ് (ആലപ്പുഴ), കെ.ആർ.അഖിൽകൃഷ്ണ (പട്ടണക്കാട് ) എന്നിവരാണ് ഓൺലൈൻ സംവാദത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ. ലോക പരിസ്ഥിതിദിനമായ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്  ആലപ്പുഴ മാതൃഭൂമി ഓഫീസിൽനിന്നാണ് വിദ്യാർഥികൾ ഓൺലൈനിലൂടെ വീഡിയോ സംവാദത്തിൽ ഏർപ്പെടുക.

June 10
12:53 2020

Write a Comment

Related News