environmental News

ചിറക്കടവ് ഏലായില്‍ പൊന്ന് വിളയിക്കാന്‍ ചൊവ്വള്ളൂരിലെ സീഡ്

കാരിക്കല് ചിറക്കടവ് ഏലായില് ചൊവ്വള്ളൂര് സെന്റ് ജോര്ജസ് സ്‌കൂളിലെ മാതൃഭൂമി സീഡ് നടത്തുന്ന നെല്ക്കൃഷി അഡ്വ. അയിഷ പോറ്റി എം.എല്.എ. ഉദ്ഘാടനം ചെയ്യുന്നു

എഴുകോണ്: കാരിക്കല് ചിറക്കടവ് ഏലായിലെ അറുപത് സെന്റില് സീഡിന്റെ കുട്ടിക്കര്ഷകര് ഞാറ് നട്ടു. ചൊവ്വള്ളൂര് സെന്റ് ജോര്ജസ് വൊക്കേഷണല് ഹയര് സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡാണ് മണ്ണറിവിന്റെ പാഠങ്ങള് പുതുതലമുറയ്ക്ക് പകര്ന്ന് നെല്ക്കൃഷി നടത്തുന്നത്.

    ഞാറ്റടിയും നിലമൊരുക്കലും വരമ്പുവയ്പും ഞാറുകെട്ടലും അടക്കം എല്ലാ ഒരുക്കങ്ങളും കുട്ടികളുടെ ചുമതലയിലാണ് നടത്തിയത്. പാടശേഖരസമിതിയും നാട്ടുകാരും സഹായങ്ങള് നല്കി. അഡ്വ.അയിഷ പോറ്റി എം.എല്.എ. ഉദ്ഘാടനം ചെയ്തു. 

പി.ടി.എ. പ്രസിഡന്റ് സി.ആര്.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്.ലീലാമണി, ഏലിക്കുട്ടി, ജെസി ബി.പി., കൃഷി ഓഫീസര് രാജന്ബാബു, സീഡ് ജില്ലാ കോഓര്ഡിനേറ്റര് കെ.വൈ.ഷഫീഖ്, സി.ആര്.ഹരീഷ്, ബാലകൃഷ്ണന്, സി.ടി.തോമസ്, സീഡ് കോഓര്ഡിനേറ്റര് എ.സുരേഷ്‌കുമാര് തുടങ്ങിയവര് സംസാരിച്ചു.


November 28
12:53 2015

Write a Comment