SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം

ചാരുംമൂട് : കൃഷിപാഠം ഓൺലൈൻ കാർഷിക ക്ലാസിലൂടെ സീഡ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂൾ. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥിനി ദേവീനന്ദനയുടെ വീട്ടിൽ വഴുതനത്തൈ നട്ട് താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു. പി.ശശിധരൻനായർ, ശിവൻപിള്ള എന്നിവർ പങ്കെ
ടുത്തു.കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കാർഷിക പഠനക്ലാസ് നടത്തി. താമരക്കുളം കൃഷി ഓഫീസർ എസ്.അഞ്ജന ക്ലാസ് നയിച്ചു. കൃഷിരീതികൾ, കീടനിയന്ത്രണം, വളപ്രയോഗം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്കായി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.

June 19
12:53 2020

Write a Comment

Related News