reporter News

തെര്‍മ്മോക്കോള്‍ ഉപേക്ഷിക്കണംസീഡ് അംഗങ്ങള്



ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു
കൊല്ലം: സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഭക്ഷണം വിളമ്പുന്നത് തെര്‍മ്മോേക്കാള്‍ പാത്രങ്ങളില്‍. ഇതില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉപയോഗശേഷം ഉപേക്ഷിച്ചവയാകട്ടെ കുന്നുകൂടി കിടക്കുന്നു. ശാസ്ത്രമേള നടക്കുന്ന തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നതിനിടയിലാണ് ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വി.എച്ച്.എസ്.എസിലെ സീഡ് അംഗങ്ങള്‍ ഈ കാഴ്ചകാണുന്നത്. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ശ്രമിക്കുന്ന അധികാരികള്‍ ഇത്തരത്തിലുള്ള നടപടികള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദരീതിയില്‍ ഭക്ഷണം വിതരണം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. 
അഭയ് രാജ് 
സീഡ് റിപ്പോര്‍ട്ടര്‍ 
സെന്റ് ജോര്‍ജസ് വി.എച്ച്.എസ്.എസ്. ചൊവ്വള്ളൂര്‍


November 28
12:53 2015

Write a Comment