SEED News

ഓൺലൈൻ ക്ലാസ്സിൽ കളികളും പ്രായോഗിക പ്രവര്ത്തനങ്ങളും ഉൾപ്പെടുത്തണം

സീഡ് വെബിനാർ 

മാതൃഭൂമി സീഡ്   സംഘടിപ്പിച്ച വെബിനാറിൽ അദ്ധ്യാപകർ പ്രധാനമായും പങ്ക് വെച്ചത്  കോവിഡ് കാലത്തെ കുട്ടികളുടെ സ്വഭാവമാറ്റത്തിലുള്ള ആശങ്കയാണ്.വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും മറ്റുള്ളവരുമായി ആശയവിനിമയം നടത്താതെയും മറ്റും കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങി അദ്ധ്യാപകരുടെ ചോദ്യങ്ങൾ നിരവധിയായിരുന്നു.കുട്ടികളുടെ  ഓൺലൈൻ ക്ലാസ്സിൽ കളികളും പ്രായോഗിക പ്രവര്ത്തനങ്ങളും ഉൾപ്പെടുത്തുന്നത് വഴിയും ഓരോ കുട്ടിയെയെയും  പ്രത്യേകമായി മെൻറ്റർ ചെയ്യുന്നതിലൂടെയും ഇത്തരം പ്രശ്‌നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്ന് സൈക്കോളജിസ്റ്റും പ്രൊഫഷണൽ സോഷ്യൽ വർക്കറുമായ സ്‌മിത സതീഷ് നിർദ്ദേശിച്ചു.അതോടൊപ്പം  രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പ് വരുത്തണം,അവർ പറഞ്ഞു. "വിദ്യാർത്ഥികളുടെ  മാനസികാരോഗ്യം- അദ്ധ്യാപകരുടെ  പങ്ക് എന്ന വിഷയത്തിലായിരുന്നു വെബിനാർ.തിരഞ്ഞെടുക്കപ്പെട്ട ഇരുപത് അദ്ധ്യാപകർ  പങ്കെടുത്തു.

മാതൃഭൂമി ചീഫ് റിപ്പോർട്ടർ എം.കെ.രാജശേഖരൻ നായർ  സ്വാഗതവും ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ .കെ.വി. ഷാജി മുഖ്യപ്രഭാഷണവും തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി.നാരായൺ നന്ദിയും പറഞ്ഞു. ക്ലബ്ബ് എഫ്.എം. ആർ.ജെ. ഹിതാ ജാനകി ചർച്ച നിയന്ത്രിച്ചു.


July 17
12:53 2020

Write a Comment

Related News