SEED News

മത്സ്യത്തൊഴിലാളികൾക്ക് പാക്കേജ് വേണമെന്ന് സീഡ് ക്ലബ്ബ്


ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് വേണമെന്ന് മാതൃഭൂമി സീഡ് ക്ലബ്ബ്. കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ യൂണിറ്റ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
 ലോക്ഡൗൺ കാലത്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ സീഡ് ക്ലബ്ബംഗങ്ങൾ നിവേദനം നൽകുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഏഴുമാസമായി മത്സ്യത്തൊഴിലാളികൾ കഷ്ടപ്പെടുകയാണ്. ഇതിനിടയിൽ സർക്കാർ പല സഹായങ്ങളും പ്രഖ്യാപിച്ചെങ്കിലും അത്‌ കിട്ടുന്നുമില്ല. സ്ത്രീകേന്ദ്രീകൃതമായി റേഷൻകാർഡുകൾ മാറിയപ്പോൾ മത്സ്യത്തൊഴിലാളികൾ ദാരിദ്ര്യരേഖയ്ക്ക് പുറത്തായി. മത്സ്യത്തൊഴിലാളികളെ ബി.പി.എൽ. വിഭാഗത്തിലാക്കി റേഷൻകാർഡ് നൽകാത്തതിനാലാണ് ആനുകൂല്യങ്ങൾ കിട്ടാത്തത്. പ്രൊഫഷണൽ കോഴ്സിന്‌ പഠിക്കുന്ന കുട്ടികൾക്ക് അർഹമായ സർക്കാർ ആനൂകൂല്യവും കിട്ടുന്നില്ല. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി പാക്കേജ് തയ്യാറാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 പ്രിൻസിപ്പൽ സിസ്റ്റർ കെ.പി.സോഫിയയുടെ അനുമതിയോടെ സീഡ് കോ-ഓർഡിനേറ്റർ ജൂഡിറ്റ് പോൾ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.

August 14
12:53 2020

Write a Comment

Related News