SEED News

"പ്ലാസ്റ്റിക്കിനെക്കാൾ മാരകം ഇ -മാലിന്യം"



തൃശൂർ : "പ്ലാസ്റ്റിക്കിനെക്കാൾ മാരകം ഇ -മാലിന്യമാണെന്നും അത് കൈകാര്യം ചെയ്യേണ്ടതെങ്ങനെയുള്ള ബോധവൽക്കരണം വിദ്യാർത്ഥികൾക്കും അത് വഴി സമൂഹത്തിനും നൽകണമെന്ന് അദ്ധ്യാപകർ.
മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ "ഇ-വേസ്റ്റ് മാനേജ്‌മെൻറ് എങ്ങിനെ "എന്ന വിഷയത്തിൽ    മാതൃഭൂമി സീഡ് കോർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച വെബിനാറിലാണ്  അദ്ധ്യാപകർ  അഭിപ്രായപ്പെട്ടത്..  ഗൂഗിൾ മീറ്റിൽ ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് അദ്ധ്യാപകർ പങ്കെടുത്തത് . പ്രോഗ്രസ്സിവ് ഇ -റീസൈക്ലിങ് ആൻഡ് ട്രേഡിങ്ങ് മാനേജിങ് ഡയറക്ടർ സി.എസ് ഗൗതം,മാനേജർ സോന സണ്ണി എന്നിവർ സെഷനുകൾ അവതരിപ്പിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി.നാരായൺ ക്ലബ് എഫ് .എം.ആർ.ജെ. ഹിത ജാനകി എന്നിവർ വെബിനാർ നിയന്ത്രിച്ചു

 ചിത്രം : മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ "ഇ-വേസ്റ്റ് മാനേജ്‌മെൻറ്" എന്ന വിഷയത്തിൽ നടന്ന വെബിനാർ 

August 17
12:53 2020

Write a Comment

Related News