SEED News

'മികച്ച ഓൺലൈൻ അധ്യാപകരാവാൻ' വഴിയൊരുക്കി സീഡ് വെബിനാർ




തൃശ്ശൂർ: ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതികൾ മറികടക്കാൻ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ കൊണ്ട് അനായാസം സാധിക്കുമെന്ന്   ബെംഗളൂരു വിസ്സ് യൂറോപ്പ പാഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ സി.ഇ.ഒ. അഭിഷേക് ശശിധരൻ.
പുതിയ രീതി എന്ന നിലയിലുള്ള വെല്ലുവിളി ഒട്ടേറെയുണ്ട്.കുട്ടികളെ "കണ്ട്" സംസാരിക്കുന്നത് പോലെയല്ല കാമെറയിൽ നോക്കി പഠിപ്പിക്കുന്നത്.കൂടാതെ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ  കുട്ടികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയുണ്ട്.അദ്ധ്യാപകർ തന്നെയാണ് മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.കുട്ടികളുടെ ശേഷിക്കനുസരിച്ചുള്ള രീതിയാവണം പഠനത്തിന് സ്വീകരിക്കേണ്ടത്.അത് ഇടയ്ക്കിടെ മാറ്റം വരുത്തുന്നത് നല്ലതല്ല.പഠിപ്പിക്കുന്ന അധ്യാപകർതന്നെ വീഡിയോ ഉണ്ടാക്കണം. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന 'ഓൺലൈൻ അധ്യാപനത്തിലെ മികച്ച പരിശീലനങ്ങൾ' വെബിനാറിൽ അധ്യാപക കോ-ഓർഡിനേറ്റർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.കഥകളും കളികളും ഉൾപ്പെടുത്തി വിരസത അകറ്റാൻ ശ്രദ്ധ വേണമെന്നും അഭിഷേക് പറഞ്ഞു
    എല്ലാ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അദ്ധ്യാപകർ വെബ്ബിനാറിൽ പങ്കെടുത്തു.
    ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജ്യണൽ ഹെഡുമായ കെ.വി. ഷാജി മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് എഫ്.എം. ആർ.ജെ. രോഷ്ണി മുരളീധരൻ മോഡറേറ്ററായി. മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, സബ്ബ് എഡിറ്റർ ശ്രീകാന്ത് ശ്രീധർ എന്നിവർ പങ്കെടുത്തു.വെബ്ബിനറിന്റെ വീഡിയോ മാതൃഭൂമി സീഡ് ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്(www.facebook.com/MathrubhumiSEED.Official/live/)

August 20
12:53 2020

Write a Comment

Related News