SEED News

മാതൃഭൂമി ഫെഡറൽബാങ്ക് സീഡ് അധ്യാപക പരിശീലനം തുടങ്ങി

ആലപ്പുഴ: മാതൃഭൂമി ഫെഡറൽബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാല ഓൺലൈനിലൂടെ ആരംഭിച്ചു. വർഷങ്ങളായി സീഡ് നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇതിനകം വിദ്യാഭ്യാസമേഖലയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതായി ശില്പശാല ഉദ്ഘാടനം ചെയ്ത ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ പറഞ്ഞു. മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്നു നടത്തിയ സീഡ് പദ്ധതി മാതൃകാപദ്ധതിയായി മാറിയിരിക്കുകയാണെന്ന്‌ അവർ പറഞ്ഞു. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽനിന്നുള്ള അധ്യാപകരാണ് ആദ്യദിനത്തിൽ പങ്കെടുത്തത്. ഫെഡറൽ ബാങ്ക് ആലപ്പുഴ ഡെപ്യൂട്ടി വൈസ്  പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് ബെറ്റി വർഗീസ് ആശംസ അറിയിച്ചു. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു . മുഹമ്മദ് നിസാർ, കെ.എ.ബാബു എന്നിവർ ക്ലാസ് നയിച്ചു.

August 28
12:53 2020

Write a Comment

Related News