SEED News

അധ്യാപകർക്കായി മാതൃഭൂമി സീഡ് ശില്പശാല

ആലപ്പുഴ: മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപകശില്പശാല ഓൺലൈനിലൂടെ നടത്തി. ആലപ്പുഴ വിദ്യാഭാസ ജില്ലാ ശില്പശാല സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ ഫെൻ ആന്റണി  ഉദ്ഘാടനം ചെയ്തു. കൊറോണക്കാലത്തും മുടങ്ങാതെ ആധുനികരീതിയിൽ ശില്പശാല സംഘടിപ്പിച്ച മാതൃഭൂമിയെ അദ്ദേഹം അഭിനന്ദിച്ചു.ഫെഡറൽ ബാങ്ക് ആലപ്പുഴ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് ടി. ആനന്ദകുമാർ ആശംസയറിയിച്ചു. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മുഹമ്മദ് നിസാർ, സംജദ് നാരായണൻ എന്നിവർ ക്ലാസ് നയിച്ചു.

August 28
12:53 2020

Write a Comment

Related News