SEED News

ലോകപ്രകൃതിസംരക്ഷണ ദിനത്തിൽ; സമ്പാദ്യപ്പെട്ടിയുമായി കാലിച്ചാനടുക്കത്തെ കുട്ടികൾ



     ലോക പ്രക്യതി സംരക്ഷണ ദിനത്തിൽ, വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രവർത്തനമെന്തെന്ന ആലോചനയിലാണ് ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബിന് ഈ ആശയം മനസ്സിലെത്തിയത്.
പേനകൾ എഴുതിത്തീർന്നാൽ ശേഖരിച്ച് വെക്കാനായി വീട്ടിൽ ഒരു പെട്ടിയുണ്ടാക്കി സീഡ് ക്യാപ്റ്റൻ ക്യഷ്ണ കൃപ പ്രവർത്തനത്തിന് തുടക്കം കുറിച്ചു' തുടർന്ന് ഒന്നാം ക്ലാസിലെ പാർത്ഥിവ് അനിൽ
കുഞ്ഞുമക്കൾക്കാവേശമായി വാട്സ് ആപ്പ്ഗ്രൂപ്പിലെത്തിയതോടെ കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്തു.25 ഓളം പെട്ടികൾ പേന ശേഖരണത്തിന് തയ്യാറായി.സ്കൂൾ തുറന്നാൽ
 സീഡ് ക്ലബ് ഇവ ശേഖരിച്ച്;മാതൃഭൂമി സീഡിന് കൈമാറാമെന്ന തീരുമാനത്തിലെത്തി. ഹെഡ്മിസ്ട്രസ്.ഷേർലി ജോർജ്ജ് പ്രവർത്തനത്തിന് ക്ലാസ് ഗ്രൂപ്പുകളിലൂടെ ആശംസനൽകി. സീനി.അസിസ്റ്റനൻറ് ആശ -എം.വി, പരിസ്ഥിതി - സീഡ് കോർഡിനേറ്റർമാരായ ബേബി കെ, റീന വി,.ജയശ്രീ' പി.വി,സന്തോഷ്.കെ, ഓഫീസ് സ്റ്റാഫ് കെ.രവി എന്നിവർ നേതൃത്വം നൽകി

September 11
12:53 2020

Write a Comment

Related News