SEED News

മത്സ്യക്കൃഷി വിളവെടുത്തു

ഇരിവേരി: മുതുകുറ്റി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷി വിളവെടുത്തു. മത്സ്യം വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി.ലക്ഷ്മി ആദ്യവില്പന നിർവഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക പി.ആർ.ശ്രീജ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ വാർഡംഗം കെ. ഷൈമ, കൃഷി ഓഫീസർ ആർ.ലക്ഷ്മി, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. 
സീഡ് കോ ഓർഡിനേറ്റർ പി.പി.അഭിലാഷിന്റെ നേതൃത്വത്തിൽ കുട്ടികളെ അക്വാഫോണിക്സ്‌ ഹൈഡ്രോപോണിക്സ് സമ്പ്രദായങ്ങൾ പഠിപ്പിക്കാൻ ഒരുക്കിയ മീൻകുളത്തിൽ നിന്ന്‌ നാല്പതുകിലോയോളം മത്സ്യം ലഭിച്ചു. തിലോപ്പിയ, അസംവാള, അത്താബ്സ് എന്നീ മീനുകളാണ് വളർത്തിയത്. എം.വി.അഭിനന്ദ്, അഷിൻ കെ.അഭിനന്ദ്, എൻ.കെ.അന്വിത, ആർ.പി.ഷസിൽ എന്നീ വിദ്യാർഥികൾ വിളവെടുത്തു. കെ.പി.ബൈജു, നേതൃത്വം നൽകി. മത്സ്യം വിറ്റുകിട്ടിയ പതിനായിരം രൂപ ദുരിതാശ്വാസനിധിയിലേക്കായി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
സീഡ് ഹൈ-ജീൻ 

September 11
12:53 2020

Write a Comment

Related News