SEED News

പാഷൻ ഫ്രൂട്ട് വിളവെടുത്തു

കാവിന്മൂല: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് നിർമിച്ച മധുരവനത്തിൽനിന്ന്‌ പാഷൻ ഫ്രൂട്ട് വിളവെടുപ്പ് നടത്തി. അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. സീത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 
സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ പി.വി. ജ്യോതി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എ.പി.എം. രമാദേവി, പ്രിൻസിപ്പാൾ ഒ.എം. ലീന, എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്‌ എം.വി. ദേവദാസ്, സെക്രട്ടറി പി. മുകുന്ദൻ, പി.ടി.എ. പ്രസിഡന്റ് എം.വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News