SEED News

ഭൂമിക്കൊരു കുടയുമായി പ്രകൃതിസംരക്ഷണ ദിനത്തിൽ കുട്ടമത്ത് സ്ക്കൂൾ



ചെറുവത്തൂർ:പരിസ്ഥിതി പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനവുമായി മുന്നേറുകയാണ് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബ് .പ്രകൃതിസംരക്ഷണ ദിനത്തിൽ ഭൂമിക്കൊരു കുടയുമായി വ്യത്യസ്തമാർന്ന പരിപാടിയാണ് സ്ക്കൂൾ നടത്തിയത്.വിദ്യാലയത്തിനു സമീപത്തെ ചക്രപുരം ക്ഷേത്രത്തിലേക്ക് ഒരു അരയാൽ മരത്തൈ നൽകി കൊണ്ടാണ് പ്രവർത്തനം നടത്തിയത്.
സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ക്ഷേത്രം പ്രസിഡൻ്റ് പത്മനാഭന് കൈമാറി. സീഡ് കോ ഓർഡിനേറ്റർ കെ.മോഹനൻ ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

September 11
12:53 2020

Write a Comment

Related News