SEED News

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്നുകൊണ്ട് പ്ലാസ്റ്റിക് നിരോധനത്തിനെതിരെ തുണിസഞ്ചി കൾ നിർമ്മിച്ച് മറ്റുള്ളവർക്ക് മാതൃകയായി മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ.

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്നുകൊണ്ട്   
പ്ലാസ്റ്റിക് നിരോധനത്തിനെതിരെ തുണിസഞ്ചി
കൾ നിർമ്മിച്ച്  മറ്റുള്ളവർക്ക് മാതൃകയായി മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ.

മഹാമാരിയുടെ  പിടിയിലകപ്പെട്ട  ലോകം സ്തംഭിച്ചു നിൽക്കുമ്പോഴും  പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ   ഏർപ്പെടാൻ സാധിക്കും എന്നതിന് മാതൃകയായി കൊണ്ട് എ യു പി എസ്
മുള്ളേരിയയിലെ  സീഡ് ക്ലബ് അംഗങ്ങൾ  തുണി
സഞ്ചികൾ  നിർമ്മിച്ചു.  വീട്ടിലിരുന്ന്  വെറുതെ സമയം പാഴാക്കുന്നതിന് പകരം  സമൂഹത്തിനും
പ്രകൃതിക്കും  ഉപകാരപ്രദമാകുന്ന മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രോത്സാഹനവുമാണ്.   സാധാരണ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിച്ചശേഷം വലിച്ചെറിയുന്നത് മൂലം ഇത് ഒരു മാലിന്യപ്രശ്നം ആയി തീരുന്നു. എന്നാൽ തുണി സഞ്ചി ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാം എന്നതിനാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.  പ്ലാസ്റ്റിക് സഞ്ചികൾ കത്തിച്ച കളയുമ്പോൾ അന്തരീക്ഷം മലിനമാകുന്നു.  ഇത് മണ്ണിൽ അലിഞ്ഞു ചേരുന്നുമില്ല.  എന്നാൽ തുണിസഞ്ചികൾ താരതമ്യേന പ്രകൃതി സൗഹൃദ വസ്തുവാണ് 
Attachments area

September 11
12:53 2020

Write a Comment

Related News