GK News

ഓഗസ്റ്റ് -12 ലോക ആനദിനം

ഇന്ന് ആനദിനം " ഉത്സവമെന്നു കേട്ടാലോ നമ്മൾ ഉത്സാഹമോടെയെത്തിടുന്നു തലയെടുപ്പോടെ നിരന്നുനിന്നീടുന്ന വമ്പന്മാരാം കൊമ്പന്മാരെയൊന്നു കാണാൻ " അതെ തുമ്പിക്കയും നെറ്റിപ്പട്ടം കെട്ടിയ മസ്തകവും ഉയർത്തി ചെവിയാട്ടി നിൽക്കുന്ന കൊമ്പന്മാരില്ലാത്ത ഒരു ഉത്സവവും മലയാളിക്ക് ചിന്തിക്കാൻ തന്നെ പ്രയാസം. ആ കൊമ്പന്മാരുടെ മുമ്പിൽ നിറഞ്ഞു നിൽക്കുന്ന ജനാവലി. "ആനക്കമ്പമൊരാൾക്ക് " ..... അതെ ആനക്കമ്പക്കാരും ആന പ്രേമികളും . ഇന്ന് ആന പ്രേമം കൂടി വരുന്നു. ഇന്ന് ആനദിനം. അതെ ആനകൾക്കായും നമ്മൾ ഒരു ദിനം മാറ്റിവയ്ക്കേണ്ടി വന്നു. മനുഷ്യന്റെ ക്രൂരതയാൽ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന . ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 - ഓഗസ്റ്റ് 12 ആന ദിനമായി ആചരിച്ചു. അന്നുമുതൽ ഓഗസ്റ്റ് 12 ആനദിനമായി ആചരിക്കുന്നു. ആനകളെ കണ്ടു നിൽക്കാൻ നമ്മൾ ഇഷ്ടപ്പെടുമ്പോൾ അവയോട് നമ്മൾ കാണിക്കുന്ന ക്രൂരതയെക്കുറിച്ചും നമ്മൾ ചിന്തിക്കണം. മലയാളിയുടെ ഉത്സവങ്ങൾക്ക് ഇവയില്ലങ്കിൽ മിഴിവ് ഉണ്ടാവില്ല. ആനയുടെ ഐതിഹ്യവും ചരിത്രവും നോക്കിയാൽ ഭാരതീയ ഇതിഹാസങ്ങളിൽ ആനയ്ക്ക് വലിയ സ്ഥാനം നൽകിയിട്ടുണ്ട്. അതിനാലാണ് ആന മുഖമുള്ള ഗണപതിയ്ക്ക് പുരാണത്തിൽ സ്ഥാനം കിട്ടിയത്. ആദി വേദമായ ഋഗ്വേദത്തിൽ ആനകളെക്കുറിച്ച് പറയുന്നുണ്ട്. വാല്മീകി രാമായണത്തിൽ ബ്രഹ്മപുത്രനായ മരീചിയുടെ മകന്റെ മകളായ മാതംഗിയുടെ മക്കളാണ് ആനകൾ എന്നു പറയുന്നു. സംസ്കൃതത്തിൽ ആനകളെക്കുറിച്ചുള്ള ഗ്രന്ഥം. ഉണ്ട്. - ' മാതംഗലീല - തിരുമംഗലത്ത് നീലകണ്ഠൻ എഴുതിയത്. ആനകളുടെ ജീവിതവും അതിനു വരുന്ന രോഗങ്ങളും അവയ്ക്കുള്ള ചികിത്സാ വിധികളുമാണ് ഈ കൃതിയിൽ പറഞ്ഞിരിക്കുന്നത്. ആനയുടെ ജന്മത്തെക്കുറിച്ച്‌ മറ്റൊരു കഥകൂടി പുരാണങ്ങളിൽ പറയുന്നുണ്ട്. ഐരാവതം, അഭ്ര എന്ന രണ്ട് ആനകളും ഇവ കൂടാതെ ഏഴു ജോടിയാനകളെയും ബ്രഹ്മാവ് സൃഷ്ടിച്ചു. ഈ ആനകൾ വെളുത്തതും ചിറകുള്ള വരുമായിരുന്നു. ഒരിക്കൽ ഹിമാലയത്തിൽ തപസ്സു ചെയ്തു കൊണ്ടിരുന്ന ദീർഘ തപസ് എന്ന ഋഷിയ ശല്ല്യപ്പെടുത്തിയെന്നുo ദേഷ്യം സഹിവയ്യാതെ അദ്ദേഹം ശപിച്ചു. ആ ശാപത്താൽ ചിറക് നഷ്ടപ്പെട്ട് ഭൂമിയിൽ വീണു എന്നും കഥകൾ . കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ കേരളത്തിലെ ശക്തന്മാരായ ആനകളെക്കുറിച്ച് അനവധി കഥകൾ പറയുന്നുണ്ട്. പണ്ടുകാലത്ത് രാജാക്കന്മാർ ആനകളെ യുദ്ധത്തിനുപയോഗിച്ചിരുന്നു. ആനാൾ പട തന്നെയുണ്ടായിരുന്നു. അലക്സാണ്ഡർ ചക്രവർത്തയും ടോളമിയും ആനകളെ തന്റെ സൈന്യത്തിൽ ഉപയോഗിച്ചതായി രേഖകളുണ്ട്. ഇന്ത്യൻ രാജാക്കന്മാരും ആനകളെ ഉപയോഗിച്ചിരുന്നു. ലോകത്ത് രണ്ടുതരം ആനകളാണ് ഉളളത് ആഫ്രിക്കൻ ആനയും ഏഷ്യൻ ആനയും. ഏറ്റവും വലിയ ആനയാണ് ആഫ്രിക്കൻ ആന . ആഫ്രിക്ക ആന രണ്ടുതരമുണ്ട് വലുപ്പവ്യത്യാസത്തിൽ ആഫ്രിക്കൻ ബുഷ് ആനയും ആഫ്രിക്കൻ കാട്ടാനയും. കാട്ടാനയ്ക്ക് വലുപ്പം കൂടുതൽ. നടുകുഴിഞ്ഞ് നെറ്റി പരന്നതും തുമ്പികൈ അറ്റം വിരൽ പോലെ രണ്ടായി പിളർന്നതും ഒരു തരം ബ്രൗൺ നിറവും വലുപ്പത്തിൽ ഒന്നാമനാണ് ആഫ്രിക്കൻ ആന . ആഫ്രിക്കൻ ആനകളിൽ ആണിനും പെണ്ണിനും കൊമ്പുണ്ട്. ചെവിക്ക് നല്ല വലുപ്പമാണ്. ഏഷ്യൻ ആനകൾ ഇവയിൽ നിന്നും ചെറുതാണ്. നല്ല കറുപ്പും. 75 ദശലക്ഷം വർഷം മുമ്പ് ഉരുത്തിരിഞ്ഞതായി പറയപ്പെടുന്നു ആനയുടെ ചരിത്രം. ആന പ്രേമികൾ പറയുവാൻ ആഗ്രഹിക്കുന്നത് ആനയുടെ ജീവിതവും ചരിത്രവുമല്ല. തലയെടുപ്പുള്ള ആനകളെക്കുറിച്ചാണ്. ആനകളിൽ സുന്ദരൻ പാമ്പാടി രാജശേഖരനാണ്. ആനകളുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്നത് ഗുരുവായൂർ കേശവനും . 378 ആനകളാണ് കേരളത്തിൽ അറിയപ്പെടുന്നവരായിട്ടുള്ളത്. തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഒന്നാമൻ . ഇവരെ സ്നേഹിക്കുമ്പോൾ ആരാധിക്കുമ്പോൾ ഇവരെ സംരക്ഷിക്കേണ്ടതും നമ്മളാണെന്നറിയണം

September 11
12:53 2020

Write a Comment