SEED News

മരം നടാം മണ്ണ് മറക്കാതിരിക്കാം :



മാതൃഭൂമി സീഡ്സിൻ്റെ ആഭിമുഖ്യത്തിൽൽ  
"മരം നടാം ; മണ്ണ് മറക്കാതിരിക്കാം" കാമ്പയിന് ദേശീയ വനവത്ക്കരണ  വാരാചരണത്തോടനുബന്ധിച്ച്  വൃക്ഷത്തൈകൾ നട്ട്  പട്ലയിൽ തുടക്കം കുറിച്ചു.  

മരം നടീൽ ക്യാമ്പയിൻ  
കാസർകോട് ജില്ലാ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അജിത് കെ. രാമൻ പട്ല ജി.എച്ച്. എസ്. എസ്. ക്യാമ്പസിൽ മരം നട്ട്  ഉദ്ഘാടനം  ചെയ്തു. 

പ്രകൃതിയോട് ഇണങ്ങിയും ഒത്തുചേർന്നും നാമിവിടെ ജീവിച്ചിരിച്ചിരുന്നുവെന്ന സന്ദേശം  വരുംതലമുറയ്ക്ക്  കൈമാറാൻ  നാം വൃക്ഷത്തൈകൾ  നട്ടുപിടിപ്പിക്കണമെന്ന് കാസർകോട് ജില്ലാ എസിഎഫ് അജിത് കെ. രാമൻ ആഹ്വാനം ചെയ്തു. വനവത്ക്കരണത്തിൻ്റെ ഭാഗമായി ഫോറസ്റ്റ് ഡിപാർട്ട്മെൻ്റ് നടത്തുന്ന വൈവിധ്യമാർന്ന  പദ്ധതികൾ അദ്ദേഹം പരിചയപ്പെടുത്തി. 

പി.ടി. എ. പ്രസിഡൻറ് എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.  

റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ദുല്ലക്കുഞ്ഞി പി. , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സുനിൽ കുമാർ,  പി.ടി എ പ്രസിഡൻ്റ് എച്ച്. കെ. അബ്ദുൽ റഹിമാൻ,  വാർഡ് മെമ്പർ എം.എ. മജീദ്, പ്രിൻസിപ്പാൾ സജീന ടീച്ചർ, അസ്ലം മാവിലെ  ,പ്രദീപ് കുമാർ യു, രാധാമണി, ജോസഫൈൻ ഡാനിസംസാരിച്ചു. 

പട്ല ജി. എച്ച്. എസ്. എസ്. ഹെഡ്മാസ്റ്റർ പ്രദീപ് പി. ആർ, സ്വാഗതവും  സ്കൂൾ ഫോറസ്റ്റ് ക്ലബ് കോർഡിനേറ്റർ പി.ടി. ഉഷ ടീച്ചർ നന്ദിയും പറഞ്ഞു. 

തുടർന്നു സ്കൂൾ കാമ്പസിനകത്തും പുറത്തും നൂറിലധികം വൃക്ഷത്തൈകൾ ക്ലബ്ബാംഗങ്ങൾ നട്ടു പിടിപ്പിച്ചു.

September 11
12:53 2020

Write a Comment

Related News