SEED News

മാതൃഭൂമി സീഡും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: സാമ്പത്തിക അച്ചടക്കത്തിലൂടെ പ്രതിസന്ധികളെ നേരിടാനാകുമെന്ന് ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജണല്‍ മേധാവിയുമായ ബിനോയ് അഗസ്റ്റിന്‍. കോവിഡ്കാലത്തെ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് മാതൃഭൂമിയുടെ സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആര്‍.) പദ്ധതിയായ സീഡ് സ്‌കൂള്‍ അധ്യാപകര്‍ക്കായി ഒരുക്കിയ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതിവേഗം പണം സമ്പാദിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ തേടിപ്പോകാതെ ചിട്ടയായ സമ്പാദ്യശീലങ്ങളിലൂടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിയുമെന്ന് ബിനോയ് അഗസ്റ്റിന്‍ ഓര്‍മിപ്പിച്ചു. കുഞ്ഞുങ്ങളില്‍ നിന്നുതന്നെ ആ ശീലം ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം അധ്യാപകരും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ബാബിലോണ്‍ എന്ന പുരാതന നഗരത്തിലെ ദരിദ്രനായിരുന്ന അര്‍ക്കാദ് എന്ന ചെറുപ്പക്കാരന്‍ ആ നാട്ടിലെ രാജാവിനെക്കാള്‍ വലിയ സമ്പന്നനായി മാറിയ കഥ വിവരിച്ചുകൊണ്ട് സമ്പാദ്യശീലത്തിന്റെ പ്രസക്തിയെക്കുറിച്ച് ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ട്രെയിനിങ്) സിറില്‍ ജോസ് ഓര്‍മിപ്പിച്ചു.
നിക്ഷേപവും വായ്പയും എന്നതിനപ്പുറത്തേക്ക് മ്യൂച്വല്‍ ഫണ്ടും ഇന്‍ഷുറന്‍സും ക്രെഡിറ്റ് കാര്‍ഡുമൊക്കെ ലഭ്യമാക്കി, ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഒരു ധനകാര്യ സൂപ്പര്‍മാര്‍ക്കറ്റ് ആയി മാറിയതിനെക്കുറിച്ച് ബാങ്കിന്റെ മാനേജര്‍ (ഡെപ്പോസിറ്റ് ആന്‍ഡ് കാര്‍ഡ്) വ്യക്തമാക്കി. മാനേജര്‍ (ഡെപ്പോസിറ്റ് ആന്‍ഡ് കാര്‍ഡ്) ഗ്രീഷ്മ മെറിന്‍ ജോസും സംബന്ധിച്ചു.
മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി.സിന്ധു സ്വാഗതം ആശംസിച്ചു. മാതൃഭൂമി ധനകാര്യ ലേഖകന്‍ ആര്‍.റോഷന്‍ മോഡറേറ്ററായിരുന്നു.

September 11
12:53 2020

Write a Comment

Related News