SEED News

സീഡ്’ അധ്യാപക ശില്പശാല നടത്തി

പത്തനംതിട്ട: മാതൃഭൂമി, ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ‘സീഡ്’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല ഓൺലൈനിലൂടെ സംഘടിപ്പിച്ചു. പത്തനംതിട്ട ഡി.ഡി.ഇ. എം.എസ്.രേണുക ഭായ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് റീജണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പി.എ.ജോയ് മുഖ്യപ്രഭാഷണം നടത്തി. 2020-21 വർഷത്തിൽ പ്രാവർത്തികമാക്കേണ്ട പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ് സ്വാഗതം പറഞ്ഞു. മാതൃഭൂമി പന്തളം ലേഖകൻ കെ.സി.ഗിരീഷ് കുമാർ, സീസൺ വാച്ച് കോർഡിനേറ്റർ മുഹമ്മദ് നിസാർ എന്നിവർ ക്ലാസ് നയിച്ചു.

September 11
12:53 2020

Write a Comment

Related News