SEED News

മൗണ്ട്കാർമൽ സ്കൂളിൽ ‘സീഡ്’ കൂട്ടായ്മയുടെ വെബിനാർ ‘കോവിഡ് സമ്മർദം കുറയ്ക്കാം കൃഷിയിലൂടെ....’



കോട്ടയം മൗണ്ട് കാർമൽ എച്ച്.എസിലെ മാതൃഭൂമി ‘സീഡ്’ കൂട്ടായ്മ നടത്തിയ വെബിനാറിൽ നിന്ന്
കോട്ടയം: മൗണ്ട്കാർമൽ എച്ച്.എസിൽ മാതൃഭൂമി സീഡ് കൂട്ടായ്മ വെബിനാർ നടത്തി. ‘കോവിഡ് സമ്മർദം കുറയ്ക്കാം കൃഷിയിലൂടെ’ എന്ന വിഷയത്തിലായിരുന്നു വെബിനാർ. കോവിഡ്കാല സമർദം കുട്ടികളുടെ ആത്മഹത്യയ്ക്കും മറ്റു പല മാനസ്സിക പ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണിത്. കൃഷിയിലൂടെ ശാരീരികവും മാനസ്സികവുമായ ആരോഗ്യം കൈവരിക്കാം, വിഷമില്ലാത്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാം, നല്ല കുടുംബബന്ധം സൃഷ്ടിക്കാം, മൊബൈൽ, ടി.വി., കംപ്യൂട്ടർ ഇവയിൽ നിന്ന് മാറി നിൽക്കാം തുടങ്ങിയ നിർദേശങ്ങളാണ് വെബിനാറിൽ ഉയർന്നു വന്നത്. കുട്ടികൾക്ക് ചെയ്യാവുന്ന കൃഷികളും കൃഷി രീതികളും വിളവ് വിപണിയിലേക്ക് എത്തിക്കാനുള്ള മാർഗങ്ങളും ചർച്ചയായി. പ്രഥമാധ്യാപിക സിസ്റ്റർ ജെയിൻ മുഖ്യസന്ദേശം നൽകി. കോട്ടയം കൃഷിഭവൻ ഫീൽഡ് ഓഫീസർ എ.സോമലേഖ, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ എസ്.തമ്പി എന്നിവർ സംശയങ്ങൾക്കുള്ള മറുപടിയും നിർദേശങ്ങളും നൽകി. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സ്കൂൾ സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എ.എൽസമ്മ, സുമിനമോൾ കെ.ജോൺ എന്നിവർ നേതൃത്വം നൽകി.

September 11
12:53 2020

Write a Comment

Related News