SEED News

ആരോഗ്യവും മന:ശാസ്ത്രവും പാഠ്യപദ്ധതിയിൽ’ അധ്യാപകർക്കായി സീഡ് വെബിനാർ



‘ആരോഗ്യവും മന:ശാസ്ത്രവും പാഠ്യപദ്ധതിയിൽ’ എന്ന വിഷയത്തിൽ അധ്യാപകർക്കായി നടത്തിയ ‘സീഡ്’ വെബിനാറിൽ നിന്ന്
കോട്ടയം: അധ്യാപകരെ പങ്കെടുപ്പിച്ച് മാതൃഭൂമി ‘സീഡ്’ വെബിനാർ സംഘടിപ്പിച്ചു. ‘ആരോഗ്യവും മന:ശാസ്ത്രവും പാഠ്യപദ്ധതിയിൽ’ എന്ന വിഷയത്തില് നടന്ന വെബിനാറിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 15 അധ്യാപകർ പങ്കെടുത്തു. കേരള മെഡിക്കൽ വിദ്യാഭ്യാസ മുൻഡയറക്ടർ ഡോ.കെ.എ.കുമാർ വെബിനാർ നയിച്ചു. ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വ.എ.ശശീന്ദ്രവ്യാസ് മുഖ്യാതിഥിയായി. മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ് പങ്കെടുത്തു.     


September 11
12:53 2020

Write a Comment

Related News