SEED News

ബാലവേല വിരുദ്ധദിനം ആചരിച്ച് വിദ്യാർഥികൾ

കോട്ടയ്ക്കൽ: ഇസ്‌ലാഹിയ-പീസ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലവേല വിരുദ്ധദിനം ആചരിച്ചു. ‘ഗൂഗിൾ ഫോർ എജ്യുക്കേഷൻ’ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈൻവഴി നൂറുകണക്കിന് വിദ്യാർഥികൾ ബാലവേലവിരുദ്ധ പ്രതിജ്ഞയെടുത്തു. ‘കുഞ്ഞുങ്ങളെ സംരക്ഷിക്കൂ തങ്ങളുടെ പരമ്പര നിലനിർത്തൂ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഓൺലൈൻ പ്രസംഗമത്സരം, പ്ലക്കാർഡ് നിർമാണം, കാർട്ടൂൺമത്സരം എന്നിവ ഏറെ ശ്രദ്ധേയമായി.

അഞ്ഞൂറിലധികം വിദ്യാർഥികളാണ് മൂന്ന് കാറ്റഗറികളിലായി പങ്കെടുത്തത്. ലൈവ് പ്രസംഗമത്സരത്തിൽ ദീന സലീം ഒന്നാംസ്ഥാനം നേടി. ഐഷ സേബ രണ്ടാംസ്ഥാനവും ഖദീജ റയാൻ, ഫാത്തിമ നൗറിൻ എന്നിവർ മൂന്നാംസ്ഥാനവും നേടി. കാർട്ടൂൺ മത്സരത്തിൽ സലാമ ബിൻത് അബ്ദുൽ സലാം ഒന്നാംസ്ഥാനം നേടി. സ്വാലിഹ് രണ്ടാംസ്ഥാനവും ഹന്ന യാസ്മിൻ, മുഹമ്മദ് എന്നിവർ മൂന്നാംസ്ഥാനവും നേടി. പ്ലക്കാർഡ് മത്സരത്തിൽ സാറ ഹലീമ ഒന്നാംസ്ഥാനം നേടി. റുഷ്ദ ഫാത്തിമ. എ.വി, റെഹാൻ ശമീർ എന്നിവർ രണ്ടാംസ്ഥാനവും അസ്സ ഹനിൻ മൂന്നാംസ്ഥാനവും നേടി.

പരിപാടികൾ പ്രിൻസിപ്പൽ എം. ജൗഹർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എസ്. സ്മിത വിദ്യാർഥികൾക്ക് ബാലവേല വിരുദ്ധദിന സന്ദേശം നൽകി. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കെ. നിഷാദ്, എം. ജാസ്മിൻ, മുഹമ്മദ് ആഷിഖ് സി.പി, ശില്പ, ഷബ, സാബിറ തുടങ്ങിയവർ നേതൃത്വം നൽകി.

September 11
12:53 2020

Write a Comment

Related News