SEED News

ഡോക്ടറുമായി സംവദിച്ച് സീഡ് വിദ്യാർഥികൾ

കോട്ടയ്ക്കൽ: ഡോക്ടറേ ഇനി എന്ന് സ്കൂളിൽ പോവാനാകും? ന്യൂസിലൻഡിലും കാനഡയിലും ലോക്ഡൗൺ ഇല്ലാതെയല്ലേ കോവിഡിനെ തുരത്തിയത്? ഈ ലോക്ഡൗണിന്റെ ആവശ്യമുണ്ടോ? ഇപ്പോൾ രോഗികളുടെ എണ്ണം ആശുപത്രികളിൽ കുറവായത് എങ്ങനെയാണ്? വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്. സ്കൂളിലെ മിൻഹ ഷുക്കൂറിന്റെ സംശയങ്ങൾ തീരുന്നില്ല... മാതൃഭൂമിയും ഫെഡറൽബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടറുമായുള്ള ഗൂഗിൾമീറ്റ് സംവാദത്തിലാണ് വിദ്യാർഥികൾ കോവിഡിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചീഫ് ഫിസിഷ്യൻ ഡോ. മുരളീധരനാണ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. വ്യക്തിശുചിത്വത്തിലൂടെ മാത്രമേ രോഗങ്ങൾ ഇല്ലായ്മചെയ്യാൻ കഴിയുകയുള്ളൂവെന്നും ഓരോവ്യക്തിയും അവരുടെ ഡോക്ടർ ആണെന്നും ഡോ. മുരളീധരൻ പറഞ്ഞു.

ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് എം.എ. അബ്ദുൽഹമീദ് അധ്യക്ഷതവഹിച്ചു. ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, മാതൃഭൂമി സീഡ് ജില്ലാ കോ -ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ് തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News