SEED News

മാതൃഭൂമി സീഡ് ‘അക്ഷരം’ഓൺലൈൻ ക്വിസ് വിജയികൾ

കോട്ടയ്ക്കൽ: മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാർഥികൾക്കായി നടത്തിയ ‘അക്ഷരം’ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങൾ:

കെ. ഹന (ക്രസന്റ് യു.പി. സ്കൂൾ, കാരപ്പുറം), ടി. മുഹമ്മദ് ഷമ്മാസ് (എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ), എൻ.എം. അനുശ്രീ (ഭാരതീയ വിദ്യാഭവൻ, വളാഞ്ചേരി). മുഴുവൻ മാർക്കുംനേടിയ 52 കുട്ടികളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്.

പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും ‘മാതൃഭൂമി’യുടെ കോട്ടയ്ക്കൽ പാലത്തറ, മലപ്പുറം കുന്നുമ്മൽ എന്നിവിടങ്ങളിലെ മാതൃഭൂമി ബുക്സ് സ്റ്റാളുകളിനിന്ന് വിലക്കിഴിവോടെ പുസ്തകങ്ങൾ ലഭിക്കും. മത്സരശേഷം ഓൺലൈൻ ആയി ലഭിച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.

September 11
12:53 2020

Write a Comment

Related News