SEED News

സീഡിന്റെ കുട്ടിപ്പട മുന്നിട്ടിറങ്ങി; ഷഹ്‌നയ്ക്ക് വീടായി

വഴിക്കടവ്: ലോക്‌ഡൗൺ ആയതിനാൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഷഹ്‌നയും കുടുംബവും പുതിയ വീട്ടിൽ കടന്നിരുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബും സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരും മുൻകൈയെടുത്ത് പണിത വീട്ടിൽ കയറുമ്പോൾ മനസ്സുനിറയെ അവരോടുള്ള നന്ദിയായിരുന്നു.

നാരോക്കാവ് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് 2018-ൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടിയാണ് ഷഹ്‌ന ഞാവലിങ്കൽപ്പറമ്പ്. ഷഹ്‌നയ്ക്ക് വീടില്ലെന്നറിഞ്ഞപ്പോഴാണ് സീഡ് പ്രവർത്തകർ വീടുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. മാമാങ്കര യു.പി. സ്‌കൂളിലെ റിട്ട. അധ്യാപകനായ ഒ.എ. ജോസഫ് വീടിന് മാമാങ്കരയിൽ സ്ഥലംനൽകി. പഞ്ചായത്തിൽനിന്ന് നാലുലക്ഷം രൂപ പാസായി. ബാക്കി തുക അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നുമൊക്കെ സമാഹരിച്ചു. സ്‌കൂളിലെ കൃഷിയിൽനിന്നും സീഡിന്റെ സമ്മാനത്തുകയിൽനിന്നുമുള്ള തുകയും ഉപയോഗിച്ച് പണി പൂർത്തിയാക്കി.

ഇതൊരു ഹ്രസ്വചിത്രമാക്കി. ഇതിന് സീഡ് സംസ്ഥാനതല പ്രോത്സാഹന സമ്മാനം ലഭിക്കുകയുംചെയ്തു. പിതാവ് ഇബ്രാഹിം, മാതാവ് സീനത്ത്, സഹോദരങ്ങൾ എന്നിവർക്കൊപ്പം പുതിയ വീട്ടിലാണിപ്പോൾ ഷഹ്‌ന. വീടിന്റെ സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു നിർവഹിച്ചു. വാർഡ്‌ അംഗം ബിന്ദു, സീഡ് കോ-ഓർഡിനേറ്റർ ഷാന്റി ജോൺ, പ്രഥമാധ്യാപിക വി.പി. അന്നമ്മ, ആബിദ് വഴിക്കടവ്, ഒ.എ. ജോസഫ് എന്നിവർ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News