SEED News

പ്രകൃതി സംരക്ഷണത്തിന്റെ പുതുപാഠങ്ങൾപകർന്ന് സീഡ് വിദ്യാർഥികൾ

കോട്ടയ്ക്കൽ: ഇസ്‌ലാഹിയ പീസ് പബ്ലിക് സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു.

ഗൂഗിൾ ഫോർ എജ്യുക്കേഷൻ പ്ലാറ്റ്‌ഫോമിലൂടെ നടന്ന യോഗത്തിൽ സീഡ് ക്ലബ്‌ അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അഞ്ചാംതരത്തിലെ ഫാത്തിമ ഹിനയുടെ പ്രകൃതി സംരക്ഷണ പ്രതിജ്ഞയോടെ പരിപാടി തുടങ്ങി. സീഡ് ക്ലബ്ബിലെ നൂഹ പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വി.പി. ജെസിൻ റോഷ് വീട്ടിൽ വളർത്തിയ വൃക്ഷത്തെ പരിചയപ്പെടുത്തി. ഔഷധ സസ്യങ്ങളെക്കുറിച്ച് സലാമ ബിൻത്ത് അബ്ദുസ്സലാം സംസാരിച്ചു.

കഴിഞ്ഞവർഷം സീഡ് ക്ലബ്ബ് വൃക്ഷത്തൈവിതരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ 'നേച്ചർ ഡയറിയിൽ നന്നും മികച്ചവ തെരഞ്ഞെടുത്തു.

പരിപാടി പ്രിൻസിപ്പൽ എം. ജൗഹർ ഉദ്ഘാടനംചെയ്തു. വൈസ് പ്രിൻസിപ്പൽ എസ്. സ്മിത, പ്രഥമാധ്യാപകൻ മുഹമ്മദ് ഷഫീക്ക്, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കെ. നിഷാദ്, സി.പി. മുഹമ്മദ് ആഷിഖ്, ഒ.കെ. മുഹമ്മദ് സഹൽ എന്നിവർ നേതൃത്വംനൽകി

September 11
12:53 2020

Write a Comment

Related News