SEED News

മാതൃഭൂമി -സീഡ് അടിക്കുറിപ്പു മത്സരം: വിജയികളെ തിരഞ്ഞെടുത്തു

കോട്ടയ്ക്കൽ: ഫൊട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് അധ്യാപകർക്കായി നടത്തിയ ഫോട്ടോ അടിക്കുറിപ്പുമത്സരത്തിലെ ജില്ലാതല വിജയികളെ തിരഞ്ഞെടുത്തു.

260 പേർ മത്സരത്തിൽ പങ്കെടുത്തു. മങ്കട ജി.എച്ച്.എസ്.എസ്സിലെ സി.പി. ഷൈലജയ്ക്കാണ് ഒന്നാംസ്ഥാനം. ഓമാനൂർ യു.എ.എച്ച്.എം.യു.പി. സ്കൂളിലെ വി.സി. അബൂബക്കർ രണ്ടാംസ്ഥാനവും പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറിയിലെ സി. മാലിനി മൂന്നാംസ്ഥാനവും നേടി.

September 11
12:53 2020

Write a Comment

Related News