SEED News

ഹൃദയംതൊട്ട ഗുരുനാഥനെസ്‌മരിച്ച് വാളക്കുളം സ്‌കൂൾ


വാളക്കുളം: അധ്യാപകദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ഓർമക്കുറിപ്പ് രചനാമത്സരം നടത്തി. വാളക്കുളം കെ.എച്ച്.എം. ഹൈസ്‌കൂളിലെ ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓർമയിലെ ഗുരുനാഥൻ എന്നപേരിൽ മത്സരം സംഘടിപ്പിച്ചത്. ഏറ്റവുമധികം സ്വാധീനിച്ച അധ്യാപകനെക്കുറിച്ച് ഓർമക്കുറിപ്പ് തയ്യാറാക്കുന്ന മത്സരത്തിൽ ഗൗരി നന്ദ, അമീനുന്നീസ, സജ അഷ്റഫ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

സീഡ് കോ-ഒാർഡിനേറ്റർ വി. ഇസ്ഹാഖ്, കെ.പി. ഷാനിയാസ്, ടി. മുഹമ്മദ്, ഇ.കെ. ആത്തിഫ്, നൗഷാദ് എന്നിവർ നേതൃത്വംനൽകി.

September 11
12:53 2020

Write a Comment

Related News