SEED News

പ്രകൃതിയെ അറിയാനുള്ള സന്ദേശവുമായി സീഡ് അധ്യാപക ശില്പശാല

തിരൂർ: കോവിഡ് മഹാമാരിയുടെ കാലത്ത് പ്രകൃതിസംരക്ഷണപ്രവർത്തനങ്ങൾക്ക് പ്രാധാന്യമേറുന്നൂവെന്ന സന്ദേശവുമാായി മാതൃഭൂമി സീഡ് തിരൂർ വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു.

‘പ്രകൃതിയെ അറിയാം ഒപ്പം നിൽക്കാം’ എന്ന പ്രമേയമാണ് ഇക്കുറി സീഡ് മുന്നോട്ടുവെക്കുന്നത്. ഒപ്പം ഭയപ്പെടുത്തുന്ന കോവിഡിനെ നമ്മൾ ഒന്നിച്ചുനിന്ന് തോൽപ്പിക്കും എന്ന സന്ദേശവുമുണ്ട്.

ഫെഡറൽ ബാങ്കുമായിച്ചേർന്നാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്.

ഓൺലൈനിൽ നടന്ന അധ്യാപകശില്പശാല തിരൂർ ഡി.ഇ.ഒ. കെ.പി. രമേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. സീഡ് എക്സിക്യുട്ടീവ് ടി.കെ. ഫറാസ് ആമുഖഭാഷണം നടത്തി.

ഫെഡറൽ ബാങ്ക് തിരൂർ ശാഖ അസി. വൈസ് പ്രസിഡന്റ് കെ. കുട്ടൻ ആശംസകൾ നേർന്നു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഡോ. ഒ.കെ. മുരളീകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സീഡ് എസ്.പി.ഒ.സി. മണികണ്ഠൻ, വിവിധ വിദ്യാലയങ്ങളിലെ സീഡ് കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News