SEED News

പ്രകൃതിയെ അറിയാനും ഒപ്പംനിൽക്കാനും സീഡ് ശില്പശാല

കോട്ടയ്ക്കൽ: ‘പ്രകൃതിയെ അറിയാം ഒപ്പം നിൽക്കാം’ എന്ന പ്രമേയമുയർത്തി മാതൃഭൂമി സീഡ് ശില്പശാല.

മലപ്പുറം വിദ്യാഭ്യാസജില്ലയിലെ 2020-21 വർഷത്തെ പദ്ധതികൾ ആസൂത്രണംചെയ്യാൻ ഓൺലൈനിൽ നടന്ന ശില്പശാല ഡി.ഇ.ഒ. കെ.എസ്. ഷാജൻ ഉദ്ഘാടനംചെയ്തു. കോവിഡ് കാലത്ത് പ്രകൃതിസംരക്ഷണപ്രവർത്തനങ്ങൾക്ക് പ്രാധാന്യമേറുന്നുവെന്ന് ശില്പശാല വിലയിരുത്തി.

ഫെഡറൽ ബാങ്കുമായിച്ചേർന്നാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്.

സീഡ് എക്സിക്യുട്ടീവ് ടി.കെ. ഫറാസ് ആമുഖഭാഷണം നടത്തി. ഫെഡറൽബാങ്ക് അസി. വൈസ് പ്രസിഡന്റ് അബ്ദുൾ നാസിർ പറവത്ത് ആശംസകൾ നേർന്നു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി പദ്ധതി വിശദീകരിച്ചു. സീസൺ വാച്ച് സംസ്ഥാന കോ -ഓർഡിനേറ്റർ മുഹമ്മദ് നിസാർ സീസൺവാച്ച് പദ്ധതി വിശദീകരിച്ചു.

September 11
12:53 2020

Write a Comment

Related News