SEED News

നല്ല നാളേയ്ക്കായി പദ്ധതികൾ ചർച്ചചെയ്ത് സീഡ് ശില്പശാല

വണ്ടൂർ: നല്ല നാളേയ്ക്കുള്ള പദ്ധതികൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. കോവിഡ് പശ്ചാത്തലത്തിൽ സമൂഹത്തിന്റെ മുഴുവൻ പുനരുജ്ജീവനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഉതകുന്ന പദ്ധതികളാണ് ശില്പശാല ചർച്ചചെയ്തത്.

ശില്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ 2020-21 വർഷത്തിൽ മാതൃഭൂമി സീഡ് നടപ്പിലാക്കും. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് പരിപാടി. ഓൺലൈനായി നടന്ന വണ്ടൂർ വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല ഫെഡറൽ ബാങ്ക് വയനാട് റീജണൽ ഹെഡ് എൻ.എ. ജോസഫ് ഉദ്ഘാടനംചെയ്തു.

മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പ്രവർത്തനപദ്ധതിയും സീസൺവാച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ സീസൺവാച്ച് പദ്ധതിയും വിശദീകരിച്ചു.

September 11
12:53 2020

Write a Comment

Related News