SEED News

പരിസ്ഥിതി സംരക്ഷണത്തിനായി ഓൺലൈൻ ഒത്തുചേര്ന്ന് അധ്യാപകര്

പരിസ്ഥിതി സംരക്ഷണത്തിനായി
ഓൺലൈൻ ഒത്തുചേര്ന്ന് അധ്യാപകര്



തൊടുപുഴ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും മേഖല മേധാവിയുമായ ജോർജ് ജേക്കബ് പറഞ്ഞു. മാതൃഭൂമി സീഡിന്റെ 12-ാം വർഷത്തെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ  അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭൂമി സീഡ് പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പ്രവര്തതനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഇന്റർനെറ്റിലൂടെയാണ് ലോകം മുന്നോട്ടു നീങ്ങുന്നത്. ഇതിനാൽ സീഡ് പ്രവർത്തനങ്ങളും ഈ സങ്കേതം ഉപയോഗിച്ച് വിപുലപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 2020-21 അധ്യയനവർഷം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഏങ്ങനെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താമെന്ന് യോഗം ചർച്ച ചെയ്തു. ഇടുക്കി സീഡ് എക്സിക്യൂട്ടീവ് സുൾഫിക്കർ ഹുസൈൻ, കോട്ടയം സീഡ്  എക്സികുട്ടീവ് വിന്ദുജാ പി.വിജയൻ എന്നിവർ ക്ളാസ്സുകൾ നയിച്ചു. നൂറോളം  അധ്യാപകർ  പങ്കെടുത്തു.മാതൃഭൂമി യൂണിറ്റ് മാനേജർ ടി.സുരേഷ്, ജോർജ് തോമസ് എന്നിവർ സംസാരിച്ചു. 


മാതൃഭൂമി 'സീഡ്' അധ്യാപക ശില്പശാല ഫെഡറൽ ബാങ്ക് തൊടുപുഴ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും മേഖല മേധാവിയുമായ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു




September 11
12:53 2020

Write a Comment

Related News