SEED News

ഓൺലൈനിലൂടെ സംവദിച്ച് അധ്യാപകർ

ഓൺലൈനിലൂടെ സംവദിച്ച് അധ്യാപകർ
ശ്രദ്ധേയമായി സീഡ് അധ്യാപക ശിൽപ്പശാല
 
പ്രസിഡന്റും മേഖല മേധാവിയുമായ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
 തൊടുപുഴ : പരിസ്ഥിതി സംരക്ഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകേണ്ട കാലമാണിതെന്നും, അതിന് അധ്യാപകർ ചാലക ശക്തിയായി മാറണമെന്നും ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും, മേഖല മേധാവിയുമായ ജോർജ് ജേക്കബ് പറഞ്ഞു. മാതൃഭൂമി സീഡിന്റെ 12-ാം വർഷത്തെ അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഇന്റർനെറ്റിലൂടെയാണ് ലോകം മുന്നോട്ടു നീങ്ങുന്നത്. ഇതിനാൽ സീഡ് പ്രവർത്തനങ്ങളും ഈ മേഖല ഉപയോഗിച്ച് വിപുലപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 2020-21 അധ്യയനവർഷം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഏങ്ങനെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താമെന്ന് യോഗം ചർച്ച ചെയ്തു. തൊടുപുഴ  മാതൃഭൂമി സെയിൽസ് ഓർഗനൈസർ എൻ.കെ.ഷാജൻ ക്ലാസെടുത്തു.110 അധ്യാപകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു. സീഡിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ 'സീസൺ വാച്ചി'നെപ്പറ്റി സംസ്ഥാന കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ വിശദീകരിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജർ ടി.സുരേഷ്, ജോർജ് തോമസ് എന്നിവർ സംസാരിച്ചു.



മാതൃഭൂമി 'സീഡ്' അധ്യാപക ശില്പശാല ഫെഡറൽ ബാങ്ക് തൊടുപുഴ ഡെപ്യൂട്ടി വൈസ് 

September 11
12:53 2020

Write a Comment

Related News