SEED News

കോവിഡ് സമയത്ത് വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്തു സീഡ് വെബിനാർ

കോവിഡ് സമയത്ത് വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്തു സീഡ് വെബിനാർ

തൊടുപുഴ:കൗമാരക്കാരിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ,ഹോർമോൺ വ്യതിയാനം,ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകി സീഡ് വെബിനാർ.കട്ടപ്പന ഇൻഫന്റ് ജീസസ് റെസിഡൻഷ്യൽ  സ്‌കൂളിലെ  സീഡ്  ക്ലബ്ബാണ് വെബിനാർ സംഘടിപ്പിച്ചത്."കുട്ടികളിലെ വൈകാരിക പ്രശ്നങ്ങളും പരിഹാരവും"എന്ന വിഷയത്തിൽ മനശാത്ര വിധക്തത്തൻ  ഡോ. ബിനു ആലുംമൂട്ടിൽ വെബിനാർ നയിച്ചു.സ്‌കൂൾ മാനേജർ ജേക്കബ് എബ്രഹാം പ്രിൻസിപ്പാൾ ജോജോ എബ്രഹാം എന്നിവർ പങ്കെടുത്ത ഈ വെബ്ബിനറിൽ നൂറോളം കുട്ടികളും ഉണ്ടായിരുന്നു.

ചിത്രം:കട്ടപ്പന ഇൻഫന്റ് ജീസസ് റെസിഡൻഷ്യൽ സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വെബ്ബിനറിൽ മനശാത്ര വിധക്തത്തൻ  ഡോ.ബിനു ആലുംമൂട്ടിൽ സംസാരിക്കുന്നു

September 11
12:53 2020

Write a Comment

Related News