SEED News

ഓസോൺ ദിനത്തിലൊരു ഔഷധതോട്ടം

*ഓസോൺ ദിനത്തിലൊരു ഔഷധതോട്ടം* 
കടന്നപ്പള്ളി: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കടന്നപ്പള്ളി മാതൃഭൂമി സീഡ് ക്ലബ്  , ജെ ആർ സി, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് , എന്നിവയുടെ നേതൃത്വത്തിൽ ക്ലബ് ക്ലബ് ഓസോൺ ദിനാചരണം നടത്തി .... കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടെ സഹകരണത്തോടെ 300 ഔഷധസസ്യ വിതരണം നടത്തി .. സ്കൂളിലും കുട്ടികളുടെ വീടുകളിലും ഔഷധസസ്യങ്ങൾ നടുകയാണ് ലക്ഷ്യo. കൂടാതെ കുട്ടികൾക്ക് അടുക്കള തോട്ടം നിർമിക്കാനുള്ള പച്ചക്കറി വിത്തും വിതരണം ചെയ്തു. ചടങ്ങ് പി ടി എ പ്രസിഡൻ്റ് സതീശൻ കെ.സി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രാജമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു മനോജ് കെെപ്രത്ത്,സീഡ് കോ-ഡിനേറ്റർ  ലതീഷ് പുതിയടത്ത് , രവി എം, സുധിഷ എം, സുബൈർ എ, ലിജോ വർഗീസ് രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പങ്കെടുത്തു. കൂടാതെ കുട്ടികൾക്ക് ഓൺലൈനായി "ഞാൻ ഓസോൺ " എന്ന വിഷയത്തിൽ കത്തെഴുത്തും പോസ്റ്റർ രചനയും സ്ലോഗൺ രചനയും നടത്തി .

September 17
12:53 2020

Write a Comment

Related News