reporter News

മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ശിൽപശാല നടത്തി

കൊച്ചി : പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളില്‍ അവബോധവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കു ചുറ്റുമുണ്ടാകുന്ന സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു ള്ള പരിശീലനമാണ് നല്‍കിയത്. യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി എറണാകുളം ,ആലുവ വിദ്യാഭ്യാസ ജില്ലയിൽ നിന്ന്  178  ഓളം വിദ്യാർഥികൾ പങ്കെടുത്തു.  മാതൃഭൂമി കൊച്ചി യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ എസ്.പ്രകാശ്  ആമുഖപ്രഭാഷണം നടത്തി.ശിൽപശാലയിൽ എറണാകുളം
 ഫെഡറൽ ബാങ്ക്  സോണൽ ഓഫീസ് ഡെപ്യൂട്ടി വൈസ് പ്രെസിഡെന്റ് ഉഷ മേരി മാത്തൻ മുഖ്യ പ്രഭാഷണം നടത്തി.
മാതൃഭൂമി സീനിയര്‍ റിപ്പോർട്ടർ സിറാജ് കാസിം ,ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ടി.കെ പ്രദീപ്‌കുമാർ എന്നിവര്‍ പത്ര  റിപ്പോര്‍ട്ടിങ്ങിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കി.
ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മാതൃഭൂമി എന്റർടൈൻമെന്റ് ആൻഡ് ന്യൂസ് വിഭാഗത്തിലെ സീനിയർ പ്രൊഡ്യൂസർ അനീഷ് .ആ.ർ നായർ  കുട്ടികളോട് സംസാരിച്ചു. ശില്പശാലയിൽ ഓൺലൈൻ റിപ്പോർട്ടിങ്ങിന്റെ സാധ്യതകൾ , ഓൺലൈൻ ജേർണലിസം എന്നിവ മാതൃഭൂമി കൺസൽട്ടൻറ്  സുനിൽ പ്രഭാകർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.മാതൃഭൂമി യൂണിറ്റ് മാനേജർ പി.സിന്ധു ശില്പശാലയിൽ നന്ദി   പ്രഭാഷണം നടത്തി.മാതൃഭൂമി എക്സിക്യൂട്ടീവ് സോഷ്യൽ ഇനിഷ്യറ്റീവ് റോണി ജോൺ , വി .ആർ അഖിൽ എന്നിവർ ശില്പശാലക്കു നേതൃത്വം നൽകി

September 28
12:53 2020

Write a Comment