SEED News

മാലിന്യമിടാനോ പാറക്കുളം...


കാരാപ്പുഴ ശാസ്താംകാവിന് സമീപമുള്ള പാറക്കുളം മാലിന്യം നിറഞ്ഞ നിലയിൽ


കാരാപ്പുഴ: മാസങ്ങൾക്ക് മുൻപ് കാരാപ്പുഴ റസിഡൻസ് അസോസിയേഷൻ വൃത്തിയാക്കി സംരക്ഷിച്ച കുളം വീണ്ടും മാലിന്യമിട്ട് നശിപ്പിക്കുന്നു. കാരാപ്പുഴ ശാസ്താംകാവിന് സമീപമുള്ള പാറക്കുളമാണ് മാലിന്യ കേന്ദ്രമായി മാറിയിരിക്കുന്നത്.   അധികാരികളുടെ കണ്ണുവെട്ടിച്ച് കുളത്തിൽ മാലിന്യം കൊണ്ടിടുന്നത് പതിവ് കാഴ്ചയാാണ്. ഭൂഗർഭ ജലവിനിയോഗ പദ്ധതിക്കു വേണ്ടി ഉദ്യോഗസ്ഥർ ഈ കുളം സന്ദർശിക്കുകയുണ്ടായി. കുളത്തിൽ മാലിന്യമിടുന്നതിനാൽ ദുർഗന്ധവും കൊതുകുശല്യവും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊടുംവേനലിൽ പോലും വറ്റാത്ത ഈ കുളം ഈ പ്രദേശത്തെ കിണറുകളിലെ പ്രധാന ജല സ്രോതസ്സാണ്. ഈ കുളത്തെ മാലിന്യ കൂമ്പാരത്തിന്റെ പിടിയിൽ നിന്നകറ്റി സംരക്ഷിക്കുവാൻ അധികാരികളുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടി യുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.

October 16
12:53 2020

Write a Comment

Related News