SEED News

മത്സ്യക്യഷി വിളവെടുത്ത് സീഡ് കൂട്ട്കാര്‍



തൊടുപുഴ:മത്സ്യക്യഷി വിളവെടുത്ത് നെടുമറ്റം ജി.യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ്.സീഡ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മത്സ്യക്യഷി ചെയ്യുന്നത്.കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റെ ഷേര്‍ളി ആന്റെണി ഉത്ഘാടനം നിര്‍വഹിച്ചു.കോവിഡ് മാനദണ്ടങ്ങള്‍ പാലിച്ച് നടത്തിയ വിളവെടുപ്പില്‍ കുട്ടികളുടെ അഭാവത്തില്‍ മാതാപിതാക്കള്‍ പങ്കെടുത്തു്.കുട്ടികള്‍ക്ക് വീട്ടിലിരുന്നു കാണാനായി ഫേസ്ബുക്ക് ലൈവും ഒരുക്കിയിരുന്നു.60 കിലോയോളം മത്സ്യമാണ് ലഭിച്ചത്.ഇത് ഈ വര്‍ഷം പടിയിറങ്ങുന്ന ഏഴാം ക്ലാസ്  വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി മതാപിതാക്കളുടെ കയ്യിലേല്‍പ്പിക്കുകയാണ് ചെയ്തത്.സ്‌കൂളിലെ ക്യഷി തോട്ടത്തില്‍ സജ്ജീകരിച്ച പടുതാകുളത്തിലും സമീപത്തെ ചെറിയ കുളത്തിലുമായായിരുന്നു ക്യഷി.പി.ടി.എക്കായിരുന്നു പരിപാലന ചുമതല.പി.ടി.എ പ്രസിഡന്റെ് ടി.കെ മനീഷ്,മറ്റംഗങ്ങള്‍,പ്രധാന അദ്വാപിക ടി.ബി മോളി എന്നിവര്‍ പങ്കെടുത്തു.സീഡ് കോഡിനേറ്റര്‍ എ.എസ്. നിഷ എന്നിവര്‍ നേത്യത്ത്വം നല്‍കി.

ചിത്രം-നെടുമറ്റം ജി.യു.പി.സ്‌കൂളില്‍ നടന്ന മത്സ്യക്യഷി വിളവെടുപ്പ്

October 20
12:53 2020

Write a Comment

Related News