SEED News

കോറോം ഗവ ഹയർ സെക്കന്ററി സ്കൂളിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു

പയ്യന്നൂർ: കോറോം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സീഡ് ക്ലബ്ബ് പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ കിഴങ്ങ് വർഗ്ഗങ്ങളും ഇലവർഗ്ഗങ്ങളുടേയും കൃഷി ആരംഭിച്ചു. കപ്പ, ചേമ്പ്, കാച്ചിൽ, മുരിങ്ങ, വാഴ, അടുക്കളച്ചീര, കറിവേപ്പില തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ട് ഏഴ്കുട്ടികളും ഏഴ് അധ്യാപകരുമാണ് നിലമൊരുക്കലും വിത്തുകൾ നടലും നടത്തിയത്. 

സ്കൂളുകളിൽ അധ്യയനം നടത്താത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷമാണ് കുട്ടികളും അധ്യാപകരും കൃഷിയുമായി മുന്നിട്ടിറങ്ങിയത്. നേരത്തെ മുക്കൂട് പ്രദേശത്ത് സ്കൂൾ ഹരിത ഗ്രാമം പദ്ധതിയിൽ ഒരേക്കർ നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും നടത്തി നല്ല ഉല്പാദനം നേടിയിരുന്നു. 

പരിപാടിക്ക് പ്രിൻസിപ്പാൾ പ്രദീപ് കുമാർ പി.കെ, പി.ടി. എ. പ്രസിഡൻ്റ് പി.ഭാസ്ക്കരൻ, സീഡ് കോർഡിനേറ്റർ മഹേഷ് കെ.വി, എൻ.എസ്സ്.എസ്സ്.പ്രോഗ്രാം ഓഫീസർ രജീഷ് മല്ലപ്പള്ളി, സ്റ്റാഫ് സെക്രട്ടറി കലേഷ് മാണിയാടൻ, അധ്യാപകരായ ഷീജ. കെ.വി., ദിവ്യ. എം.വി., ദാസൻ കെ.എൻ എന്നിവരും  വളണ്ടിയർമാരായ അബരീഷ്, യദുകൃഷ്ണൻ, ദേവനന്ദ, കീർത്തന, അതുൽ, രാംകുമാർ, ഗൗതം എന്നിവരുംനേതൃത്വം നൽകി.

October 21
12:53 2020

Write a Comment

Related News