SEED News

റോഡ് സുരക്ഷാ മാർഗ്ഗങ്ങൾ ചർച്ച ചെയ്‌ത്‌ വെബിനാർ



തൃശൂർ : മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ട് ഹൈസ്കൂൾ/ ഹയർ സെസെക്കന്ഡറി വിദ്യാർത്ഥികൾക്കായി വെബിനാർ സംഘടിപ്പിച്ചു. ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയുടെ സേഫ്റ്റി ട്രെയിനിങ് വിഭാഗവുമായി സഹകരിച്ച് ഓൺലൈൻ ആയാണ് വെബിനാർ നടന്നത് . ഓരോജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കെടുത്തു. ഹോണ്ട സേഫ്റ്റി ആൻഡ് ട്രെയിനിങ് നെറ്റ്‌വർക്ക് ഏരിയ മാനേജർ പി.വി.വികാസ് വെബിനാർ നയിച്ചു.റോഡ് സുരക്ഷാ മാർഗങ്ങളെക്കുറിച്ചും റോഡ് ,വാഹന നിയമങ്ങളെക്കുറിച്ചും, റോഡ് സുരക്ഷാ ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി.ഷാജി മുഖ്യപ്രഭാഷണം നടത്തി.ഹോണ്ട സേഫ്റ്റി ഡിപ്പാർട്ട്മെൻറ് മാനേജർ ജോബിൻ ജോസ്, മാതൃഭൂമി തൃശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ,മീഡിയ സൊല്യൂഷൻസ് ഓഫീസർ കെ. ധനേഷ് എന്നിവർ പങ്കെടുത്തു.ക്ലബ് എഫ്.എം. ആർ.ജെ. ഹിത ജാനകി പരിപാടി നിയന്ത്രിച്ചു.
ചിത്രം :  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന റോഡ് സുരക്ഷാ ബോധവൽക്കരണ വെബിനാർ 



October 22
12:53 2020

Write a Comment

Related News