reporter News

ദുരിതയാത്രയ്ക്ക് പരിഹാരംവേണം

നെടുമുടി: ചെളിയിൽ ചവിട്ടാതെ നടക്കാനൊരുവഴി വേണം. പ്രദേശവാസികളുടെ ദീർഘനാളായുള്ള ആഗ്രഹമാണിത്. ഒറ്റമഴയിൽ റോഡ് വെള്ളത്തിലാകും. പിന്നീട്, കാൽനടയാത്രപോലും അസാധ്യം. അധികൃതരുടെ അവഗണനയെത്തുടർന്ന് ഒരുപറ്റം നാട്ടുകാർ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. 
നെടുമുടി പഞ്ചായത്തിൽ 12-ാം വാർഡ്‌ വൈശ്യംഭാഗം എൽ.പി. സ്‌കൂൾ മുതൽ തെക്കോട്ട് കളരിക്കൽപാലം വരെയുള്ള അര കിലോമീറ്റർ റോഡാണ് ശോച്യാവസ്ഥയിൽ കിടക്കുന്നത്. 
 വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ ഓട്ടോറിക്ഷപോലും കടന്നുവരാൻ ബുദ്ധിമുട്ടുന്നു. ഓരോ വെള്ളപ്പൊക്കത്തിനുശേഷവും റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. പ്രായമായവരും രോഗികളും ഇതുമൂലം ഏറെബുദ്ധിമുട്ടുന്നു. ബന്ധപ്പെട്ടവർ ഇനിയെങ്കിലും ഒരുപരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

October 22
12:53 2020

Write a Comment