SEED News

മാതൃഭൂമി സീഡ് മ്യൂസിക്‌തെറപ്പി വെബിനാർ


ആലപ്പുഴ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മ്യൂസിക്‌ തെറപ്പിയിൽ വെബിനാർ നടന്നു. മ്യൂസിക്‌തെറപ്പി ഉപയോഗിച്ച് എങ്ങനെ സമ്മർദമകറ്റാം എന്നതിനെക്കുറിച്ച് കുട്ടികൾക്കു പരിശീലനവും നൽകി. രോഗികൾക്കിടയിൽ മ്യൂസിക്‌തെറപ്പി ഉപയോഗിക്കുന്നതിനെക്കുറിച്ചും ചർച്ചനടന്നു.
മ്യൂസിക്‌തെറപ്പി പ്രാക്ടീഷണർ അഞ്ജു വിജയൻ കുട്ടികളുമായി സംസാരിച്ചു. പാട്ടുകളുടെ വീഡിയോകാണിച്ചും പാടിയുമായിരുന്നു പരിശീലനം. 
ജില്ലയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികളാണ് പങ്കെടുത്തത്. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ സ്വാഗതമാശംസിച്ചു.  

October 23
12:53 2020

Write a Comment

Related News