SEED News

ലോക ഭക്ഷ്യ ദിനത്തിൽ ഇലക്കറിപ്പെരുമയുമായി കുട്ടമത്തെ കുട്ടികൾ.


ചെറുവത്തൂർ: വീട്ടിലിരിക്കുന്ന കുട്ടികൾ ഈ വർഷത്തെ ഭക്ഷുദിനം അവിസ്മരണീയമാക്കി.ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് സ്ക്കൂൾ  സീഡ്-പരിസ്ഥിതി ക്ലബ്ബ് ആയ ഗ്രോ ഗ്രീനിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വീടിനു ചുറ്റുമുള്ള ഭക്ഷ്യയോഗ്യമായ ഇലകൾ ശേഖരിച്ച് ഭക്ഷണവിഭവമാക്കി. മുത്തിൾ പച്ചടി, ചേന ഇല വറവ്, ചായമൻസ വറവ്, കുമ്പളങ്ങ ഇല തോരൻ ,തഴുതാമതോരൻ, മുരിങ്ങ ഇല വറവ്, തവര ഇല വറവ് തുടങ്ങി വൈവിധ്യമാർന്നതും ആരോഗ്യദായകവുമായ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാൻ കുട്ടിക്ക് അവസരമുണ്ടായി.ഇതോടൊപ്പം പോസ്റ്റർ രചന ,പ്രഭാഷണം ,വീഡിയോ പ്രദർശനം എന്നിവയും തയ്യാറാക്കി. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ ,കെ .കൃഷണൻ.എം മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി

October 27
12:53 2020

Write a Comment

Related News