reporter News

ജില്ലാ കലോത്സവ സാംസ്‌കാരിക ഘോഷയാത്രയില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 'സീഡ്' ക്ലബ്ബും

 ജില്ലാ കലോത്സവ സാംസ്‌കാരിക ഘോഷയാത്രയില്‍, പുകവലിക്കും മദ്യത്തിനും എതിരെയുള്ള സന്ദേശം ചിത്രീകരിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി 'സീഡ്' ക്ലബ്ബ് ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് നിശ്ചലദൃശ്യം അവതരിപ്പിച്ചപ്പോള്‍
കോട്ടയം: പരിസ്ഥിതിസന്ദേശം വിളംബരംചെയ്യുന്ന നിശ്ചലദൃശ്യങ്ങളുമായി ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മതൃഭൂമി 'സീഡ്' ക്ലബ്ബ് പ്രവര്‍ത്തകരും. 
ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്നാണ് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചത്. 
ആഗോള താപനംമൂലം ഭൂമിക്കുണ്ടാകുന്ന ദോഷം വ്യക്തമാക്കുന്നതിന് ഭൂഗോളത്തിനുചുറ്റും തീ ആളിപ്പടരുന്നതും മരത്തിന് നാശം ഉണ്ടാകുന്നതുമാണ് ചിത്രീകരിച്ചത്. പുകവലിമൂലമുള്ള ദൂഷ്യങ്ങള്‍ വ്യക്തമാക്കാന്‍, കത്തിച്ച കൂറ്റന് സിഗരറ്റ് പുക വമിപ്പിക്കുന്നതും ഒപ്പം ഫണം വിടര്‍ത്തിയ പാമ്പിന്റെ കീഴില്‍ മദ്യക്കുപ്പിയുമായിരുന്നു മറ്റൊരു ദൃശ്യം. 
കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.എ.ബാബു, അധ്യാപകനായ എസ്.എം.മാത്യു എന്നിവരും വിദ്യാര്‍ഥി പ്രതിനിധികളായ ആകാശ് സുകുമാരന്, അതുല്‍രാജ് എന്നിവരും നേതൃത്വം നല്കി. 
ജില്ലാ ശുചിത്വമിഷനെ പ്രതിനിധീകരിച്ച് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എസ്.ഷിനോ, അസി.കോഓര്‍ഡിനേറ്റര്‍  ജോര്‍ജ് തോമസ്, പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.  


January 14
12:53 2016

Write a Comment